ആൾമാറാട്ടം നടത്തി ഫോളോവേഴ്‌സിനെ കൂട്ടി 'മോദി സപ്പോർട്ട് കേരള' ഫേസ്ബുക്ക് ഗ്രൂപ്പ്. അരാഷ്ട്രീയ പേരുകളിൽ ഗ്രൂപ്പ് തുടങ്ങി ഫോളോവേഴ്‌സിനെ കൂട്ടിയ ശേഷം 'വിശ്വരൂപം' കാണിക്കുന്നതാണ് ഇത്തരം വിരുതൻമരുടെ പണിയെന്നാണ് ആരോപണം.
അര ലക്ഷത്തോളം ഫോളോവേഴ്‌സുള്ള 'മോദി സപ്പോർട്ട് കേരള' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ ഹിസ്റ്ററിയിലാണ് തട്ടിപ്പ് വ്യക്തമായത്. 'വൺ ഇന്ത്യ വൺ പെൻഷൻ' പേരിൽ 2020 ജനുവരി പതിനൊന്നിനാണ് ഗ്രൂപ്പ് തുടങ്ങുന്നത്. തുടർന്ന് അരാഷ്ട്രീയവാദികളുടെ രാഷ്ട്രീയ പാർട്ടിയായ 'ട്വന്റി൨൦' തരംഗം തുടങ്ങിയ കാലത്ത് ഗ്രൂപ്പിന്റെ പേര് മാർച്ച് 28ന് 'ട്വന്റി20 ഒ.ഐ.ഒപി ഫാൻസ്' എന്നാക്കി പേര്. രണ്ടു മാസത്തിന് ശേഷം പേര് 'ട്വിന്റി20 കേരള ലവേഴ്‌സ്' എന്നാക്കി മാറ്റി.

കണ്ണന്‍ പി.കെ എന്ന ഫേസ്ബുക്ക് പ്രൊഫൈലാണ് ഗ്രൂപ്പിന്‍റെ കള്ളക്കളി ചൂണ്ടിക്കാട്ടി നേരത്തെ പോസ്റ്റിട്ടത്. പട്ടാളക്കാരുടെ പേരില്‍ പേജ് തുടങ്ങി, സംഘപരിവാര്‍ നേതാക്കളുടെ പേരിലേക്ക് പേജ് മാറ്റുന്നത് മുമ്പും നടന്നിട്ടുണ്ടെന്ന് ഇദ്ദേഹം കുറിക്കുന്നു. ഗ്രൂപ്പിന്റെ ആൾമാറാട്ട കഥ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായിത്തീർന്നിട്ടുണ്ട്.
Tags:
Latest News