Trending

" ഒടുക്കം പൂച്ചക്ക് മണി കെട്ടി "നാഥ് കരിം പട്ടികയിലേക്ക്,


താമരശ്ശേരി: ഏറ്റെടുത്ത പ്രവൃത്തികളിലെല്ലാം സർക്കാരിന് ചീത്തപ്പേര് മാത്രം സമ്പാദിച്ചുകൊടുത്ത കരാർ കമ്പനിയായ നാഥ് ഇൻഫ്രാസ്ട്രക്ച്ചർ കരിമ്പട്ടികയിലേക്ക്.

ഇതിനിന് മുന്നോടിയായി ഇവരിൽ നിന്നും പിഴ (ലിക്വിഡേറ്റഡ് ഡാമേജ് ) ഈടാക്കാൻ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എഞ്ചിനിയർ നിർദ്ദേശം നൽകി.

ദേശീയ പാത 766 ല്‍ താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേട് വളവിലെ നവീകരണപ്രവൃത്തിയിലെ അലംഭാവത്തിനെതിരെയാണ് നടപടി.

പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സപ്തംബര്‍ പതിനേഴിന് സ്ഥലം സന്ദര്‍ശിച്ചിരുന്നു.
പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാനുളള നിര്‍ദ്ദേശം നൽകിയാണ് മന്ത്രി പോയത്, എന്നാൽ മന്ത്രിയുടെ വാക്കിന് പുല്ലുവില പോലും കൽപ്പിക്കാതെ ഒന്നോ, രണ്ടോ ആളുകളെ വെച്ച് പണി ഇഴഞ്ഞു നീങ്ങുകയായിരുന്നു.

24 മീറ്റര്‍ നീളമുള്ള കള്‍വര്‍ട്ടിന്റെ ഒരു ഭാഗത്തെ പ്രവൃത്തി ഒക്ടോബര്‍ 15 നകം തീര്‍ക്കണം എന്ന് അന്ത്യശാസനം നൽകിയിരുന്നു എന്നാൽ.ഇത് നടപ്പായില്ല.

തുടർന്നാണ് കടുത്ത നടപടികളിലേക്ക് സർക്കാർ കടന്നത്.

നാഥിൻ്റെ പ്രവർത്തികളിലെ ക്രമക്കേടുകളെ കുറിച്ച് ടി ന്യൂസ് പരമ്പര തന്നെ നൽകിയിരുന്നു, ഇതിൻ്റെ ഭാഗമായി ഇവർ ടാറിംഗ് നടത്തിയ റോഡ് പല ഭാഗത്തും പൂർണമായും പൊളിച്ചുനീക്കി വീണ്ടും ടാറിംഗ് നടത്തിയിരുന്നു.

അസത്യൻ മൂഴി - കൈതെെപ്പൊയിൽ റോഡ്, കാരാടി വരിട്ടിയാക്കിൽ റോഡ് തുടങ്ങി കരാർ കമ്പനി ഏറ്റെടുത്ത പ്രവർത്തികൾക്കെതിരെ നിരവധി പരാതികൾ ഉയരുകയും, ഹൈക്കോടതിയിൽ കേസ് നിലനിൽക്കുകയും ചെയ്യുന്നുണ്ട്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post