Trending

പ്രണയത്തില്‍ നിന്ന് പിന്‍മാറിയ യുവതിയെ വീട്ടില്‍ കയറി ആക്രമിച്ച് യുവാവ്


പ്രണയത്തില്‍ നിന്ന് പിന്‍മാറിയ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ്. കോട്ടയത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം എരുമേലി സ്വദേശി ആഷികിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രണയത്തില്‍ നിന്ന് പിന്‍മാറിയ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് യുവതിയെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. യുവതിയുടെ പരാതിയില്‍ പത്തനംതിട്ട വെച്ചൂച്ചിറ പൊലീസ് കേസെടുത്തിട്ടുണ്ട്.

ആഷിക് യുവതിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തുകയും വീട്ടില്‍ അതിക്രമിച്ചു കയറുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.

T News

working in the field of advertising and printing

Post a Comment

Previous Post Next Post