കോഴിക്കോട്:
ചാലിയാർ പുഴയിൽ പായ വഞ്ചിയിൽ പരിശീലനം നടത്തുകയാണ് ഒരു സംഘം സെയിലിംഗ് താരങ്ങൾ. രാജ്യാന്തര മത്സരയിനമായ സെയിലിംഗിൽ മലബാറിൽ നിന്നും ജേതാക്കളെ കണ്ടെത്തുകയാണ് ലക്ഷ്യം.
കോഴിക്കോട് ഫറോഖ് - ചെറുവണ്ണൂരിലെ ജെല്ലി ഫിഷ് വാട്ടർ സ്പോർട്സാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.
കാറ്റിന്റെ ഗതിയനുസരിച്ച് താങ്ങായി ഉറപ്പിച്ച കയറിൽ നിയന്ത്രിച്ചാണ് പായ വഞ്ചി മുന്നോട്ടേക്ക് നീങ്ങുക. കൃത്യവും അനായാസവുമായ കയടക്കത്തിൽ കാറ്റിന്റെ ഗതിവിഗതികളെ നിയന്ത്രിക്കാനായെങ്കിൽ മാത്രം പായ വഞ്ചിയിലുള്ള യാത്ര സുഖകരമാകും. അന്തർ ദേശീയ തലത്തിലെ കായകയിനത്തിൽ മിന്നും മത്സരയിനമാണിത്. സമൃദ്ധമായ ജലാശയമുള്ള നാട്ടിൽ പക്ഷെ വേണ്ടത്ര പരിഗണന ലഭിക്കാത്ത സാഹചര്യത്തിലാണ് ജെല്ലിഫിഷ് വാട്ടർ സ്പോർട്സ് 3 ദിവസങ്ങളിലായി ആദ്യ ഘട്ട സെയിലിംഗ് പരിശീലനം ഏർപ്പെടുത്തിയതെന്ന് ജെല്ലിഫിഷ് വാട്ടർ സ്പോർട്സ് ജനറൽ മാനേജർ പ്രണവ് വർമ്മ പറഞ്ഞു.
കഴിഞ്ഞ എട്ട് വർഷമായി കയാക്കിംഗ് പരിശീലനം ഉൾപ്പടെ നടത്തി വാട്ടർ സ്പോർട്സ് രംഗത്ത് സജീവമായ ജെല്ലി ഫിഷ് വാട്ടർ സ്പോർട്സ് , സെയിലിംഗ് പരിശീലനത്തിനായി മുബൈ സ്വദേശിനിയും ഈ രംഗത്ത് രാജ്യാന്തര മെഡലിസ്റ്റുമായ ആയെഷ ലോബോ യെയാണ് നിയോഗിച്ചത്. കാലവസ്ഥയും ചുറ്റുപാടും അനുകൂല സാഹചര്യമായതിനാൽ ഈ രംഗത്ത് നിന്നും മികച്ച പ്രതിഭകളെ ഇവിടെ നിന്നും കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്ന് സെയിലിംഗ് ഗോൾഡ് മെഡലിസ്റ്റും രാജ്യാന്തര പരിശീലകയുമായ ആയെഷ ലോബോ അഭിപ്രായപ്പെട്ടു.
ഒളിബിക്സിൽ സെയിലിംഗ് കായിക മത്സരയിനം കടലിലാണ് നടത്തുക ഇതിന് മുന്നോടിയായാണ് ചാലിയാറിലെ പരിശീലനം. നീന്തൽ വശമുള്ള ഏതൊരാൾക്കും 3 ദിവസത്തെ തിയറി - പ്രാക്ടിക്കൽ പരിശീലനത്തിലൂടെ സെയിലിംഗ് സ്വയത്തമാക്കാമെന്ന് പരിശീലകൻ ഡി ബി രതീഷ് പറഞ്ഞു. നല്ല പരിശീലനം നേടിയാൽ മികച്ച താരമാകാമെന്ന് ഈ രംഗത്ത് പരിശീലനം നേടുന്ന പ്രായം കുറഞ്ഞ വിദ്യാർത്ഥിനി
ഷാസ്റിൻ ഇഖ്ബാൽ പറഞ്ഞു.
കയാക്കിംഗ് , സൈയിലിംഗ് എന്നിവക്ക് പിന്നാലെ റോയിംഗ് ലും കനോയിംഗ് ലും പരിശീലനം നൽകാനുള്ള തയ്യാറെടുപ്പിലാണ് ജെല്ലിഫിഷ് ടീം കായിക വിനോദത്തോടൊപ്പം മാത്തമാറ്റിക്സ് , ഫിസിക്സ് പാഠ്യ വിഷയങ്ങൾ എളുപ്പത്തിൽ മനസിലാക്കാൻ സഹായിക്കുമെന്ന് ജെല്ലിഫിഷ് മാനേജിംഗ് ഡയറക്ടർ കൗശിഖ് പറഞ്ഞു.
Tags:
Latest News
