താമരശ്ശേരി: താമരശ്ശേരി -കെയിലാണ്ടി സംസ്ഥാന പാതയിൽ അവേലത്തെ റോഡിന് മധ്യത്തിലെ കുഴിയിൽ ചാടി സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരായ രണ്ടു പേർക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരമാണ്. വടകരയിൽ നിന്നും താമരശ്ശേരിക്ക് പോകുന്നവരായിരുന്നു സ്കൂട്ടറിൽ. ഇന്നലെ പുലർച്ചെ രണ്ടു മണിക്കായിരുന്നു അപകടം
വടകര ചെൻങ്ങോത്ത് ഹൗസിൽ സി.അനീഷിനാണ് സാരമായി പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടനില തരണം ചെയ്തിട്ടില്ല.
അവേലത്തെ റോഡിലെ കുഴിയിൽ ഓരോ ദിവസവും നിരവധി ഇരിചക്ര വാഹനങ്ങളാണ് വീഴുന്നത്, രാത്രിയിൽ വെളിച്ചമോ, വേണ്ടത്ര മുന്നറിയിപ്പോ ഇല്ലാത്തത് കാരണം കുഴി ശ്രദ്ധയിൽപ്പെടില്ല.
കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ പ്രദേശവാസിയുടെ കാലിന് സാരമായി പരിക്കേറ്റിരുന്നു
നിലവിൽ നാട്ടുകാർ ടാർ വീപ്പ കുഴിയിൽ സ്ഥാപിച്ചിരിക്കുകയാണ്.
ഈ ഭാഗത്തെ കുഴി നികത്താൻ അടിയന്തിര നടപടി അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു
