Trending

മാലപൊട്ടിച്ച ശേഷം തോക്കുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പൊലീസ് വെടിവെച്ചു കൊന്നു


സ്ത്രീയുടെ മാലപൊട്ടിച്ച ശേഷം വെടിയുതിർത്ത് തോക്കുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മോഷ്ടാവിനെ പൊലീസ് വെടിവെച്ചുകൊന്നു. തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂർ ടോൾപ്ലാസക്ക് സമീപം ഞായറാഴ്ചയാണ് സംഭവം. ജാർഖണ്ഡ് സ്വദേശിയായ മുർത്താസ് ആണ് കൊല്ലപ്പെട്ടത്.

ബസ് കാത്ത് നിൽക്കുകയായിരുന്ന 55 കാരിയെ മുർത്താസ്, അക്തർ എന്നിവർ ആക്രമിക്കുകയായിരുന്നു. സ്ത്രീയുടെ കഴുത്തിലെ ഏഴുപവന്റെ മാല ഇവർ പൊട്ടിച്ചു. സ്ത്രീ ബഹളം വെച്ചതോടെ അടുത്തുണ്ടായിരുന്നവർ ഓടിക്കൂടിയപ്പോൾ മുർത്താസ് അരയിൽ ഒളിപ്പിച്ച തോക്കെടുത്ത് ആകാശത്തേക്ക് വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

തുടർന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇവർ സമീപത്തെ കാട്ടിൽ കയറി ഒളിക്കുകയായിരുന്നു. തുടർന്ന് മൂന്നൂറിലേറെ പൊലീസുകാർ കാട്ടിൽ ഡ്രോണും മറ്റും ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചു. കാട്ടിൽ ഇവരുടെ സ്ഥാനം മനസ്സിലാക്കി പൊലീസ് ഇവർക്കടുത്തെത്തിയപ്പോൾ മുർത്താസ് വെടിവെച്ചു. തിരിച്ചുവെടിവെച്ച പൊലീസ് മുർത്താസിനെ കൊലപ്പെടുത്തുകയായിരുന്നു. കൂട്ടാളി അക്തർ പൊലീസ് പിടിയിലായതാണ് സൂചന.
T News

working in the field of advertising and printing

Post a Comment

Previous Post Next Post