Trending

നിര്‍ദ്ധിഷ്ട മലയോര ഹൈവെയുടെ മലപുറം-കോടഞ്ചേരി റീച്ച് തെയ്യപ്പാറയിലൂടെ തന്നെ യാഥാര്‍ത്ഥ്യമാക്കണംഃ സിപിഐഎം




കണ്ണോത്ത്: നിര്‍ദ്ധിഷ്ട മലയോര ഹൈവെയുടെ  മലപുറം- കോടഞ്ചേരി റീച്ച് തെയ്യപ്പാറയിലൂടെ തന്നെ യാഥാര്‍ത്ഥ്യമാക്കണമെന്ന് സിപിഐഎം കണ്ണോത്ത് ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
തെയ്യപ്പാറയില്‍ ഇ.എം.എസ് നഗറില്‍ നടന്ന സമ്മേളനം സിപിഐഎം ജില്ല സെക്രട്ടറിയേറ്റംഗം സ.ജോര്‍ജ് എം തോമസ് ഉദ്ഘാടനം ചെയ്തു.

ലോക്കല്‍ സെക്രട്ടറി രഞ്ജിത്ത് ജോസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു
കെ.എ.ജോണ്‍മാസ്റ്റര്‍,പി.പി.കുര്യന്‍,സുഹറ സലിം എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
ഏരിയ കമ്മിറ്റിയംഗങ്ങളായ  ജോളി ജോസഫ്, വി.കെ.പീതാംബരന്‍, കെ.പി.ചാക്കോച്ചന്‍,
ലോക്കല്‍ കമ്മിറ്റിയംഗം ഷെജിന്‍.എം.എസ്, സ്വാഗത സംഘം കണ്‍വീനര്‍ പ്രവീണ്‍ സ്കറിയ എന്നിവര്‍ സംസാരിച്ചു.


സെക്രട്ടറി ആയി രഞ്ജിത്ത് ജോസിനെ സമ്മേളനം ഐക്യകണ്ഠേന തിരഞ്ഞെടുത്തു.ലോക്കല്‍ കമ്മിറ്റിയംഗങ്ങളായി കെ.എ.ജോണ്‍ മാസ്റ്റര്‍,പി.പി.കുര്യന്‍,ഷെജിന്‍.എം.എസ്,സുബ്രഹ്മണ്യന്‍.എം.സി,ബിന്ദു റെജി, എം.എം.സോമന്‍,അയ്യപ്പന്‍ വട്ടച്ചിറ,
സുഹറ സലിം,സുധീഷ് തെയ്യപ്പാറ,ബിനോയി.കെ.ജെ,ലിന്‍സ് വര്‍ഗ്ഗീസ്,കെ.എം.ജോസഫ് എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.




സിപിഐഎം കണ്ണോത്ത് ലോക്കലിലെ ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തി
------------
കണ്ണോത്ത്ഃ സിപിഐഎം 23-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി കണ്ണോത്ത് ലോക്കലിലെ ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയായി.
സമ്മേളനങ്ങള്‍ ജില്ല സെക്രട്ടറിയേറ്റംഗം ജോര്‍ജ് എം തോമസ് ,ഏരിയ കമ്മിറ്റിയംഗങ്ങളായ വി.കെ.പീതാംബരന്‍,വി.കെ.വിനോദ്, ജോണി ഇടശ്ശേരി, കെ.പി.ചാക്കോച്ചന്‍,വി.കുഞ്ഞന്‍ മാഷ്, കെ.ടി.ശ്രീധരന്‍, ലിന്റോ ജോസഫ്,ജലീല്‍ കൂടരഞ്ഞി എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

 
മരുതിലാവ്-പി.പി.കുര്യന്‍, ചിപ്പിലിത്തോട്-അജയന്‍ ചിപ്പിലിത്തോട്, നൂറാംതോട് ഈസ്റ്റ് -ഷെജിന്‍.എം.എസ്, നൂറാംതോട് വെസ്റ്റ്-വനദാസന്‍ , ചാമുണ്ടി-എ.എസ്.മോഹനന്‍,വട്ടച്ചിറ-പതിയില്‍ റോയി,
പാലക്കല്‍-സുഹറ സലിം,
കളപ്പുറം സൗത്ത്-സാലിം മുഹമ്മദ്,കളപ്പുറം നോര്‍ത്ത് -രജി.ടി.എസ്,കണ്ണോത്ത് നോര്‍ത്ത്-എം.എം.സോമന്‍,
കണ്ണോത്ത് സൗത്ത്-ബിനോയി,പാറമല-ലൂയിസ്,തെയ്യപ്പാറ നോര്‍ത്ത്-ലിന്‍സ് വര്‍ഗ്ഗീസ്,തെയ്യപ്പാറ സൗത്ത്-കെ.എം.വര്‍ഗ്ഗീസ്

T News

working in the field of advertising and printing

Post a Comment

Previous Post Next Post