സംസ്കരണ പ്ലാന്റ് നെതിരെ
പ്ലാൻ്റിൻ്റെ സ്ഥലം ഉടമയും പാർട്ണറും ആയിട്ടുള്ള കുഞ്ഞുമുഹമ്മദിന്റെ ഇരുപത്തി രണ്ടാം മൈലിൽഉള്ള (മലപുറം) വീട്ടിലേക്ക് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ബഹുജനറാലി നടത്തി.
വൈകുന്നേരം അഞ്ചുമണിക്കായിരുന്നു സമരം. ഒരു കാരണവശാലും ജനവാസമേഖലയിൽ റെഡ് കാറ്റഗറിയിൽ പെട്ട ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തനം നടത്തുവാൻ അനുവദിക്കില്ല എന്ന് ശക്തമായ മുന്നറിയിപ്പു നൽകി കൊണ്ടായിരുന്നു സമരം.പരിപാടിയിൽ ചരുൺ കുമാർ സ്വാഗതം പറഞ്ഞു നിയാസ് ബാബു അധ്യക്ഷത വഹിച്ച പരിപാടിയിൽ സമരസമിതി ചെയർമാൻ ശ്രീ ഷംസീർ പോത്താറ്റിൽ ഉദ്ഘാടനം ചെയ്തു പതിനാലാം വാർഡ് മെമ്പർ ഗീതാ കെ ജി മുൻ വാർഡ് മെമ്പർ ഷാഫി വളഞ്ഞ പാറ തുടങ്ങിയവർ സംസാരിച്ചു ജെറിൻ ജോസ് നന്ദി രേഖപ്പെടുത്തി
Tags:
Local News
