Trending

കരാറുകാരും ഉദ്യോഗസ്ഥരും ഒത്തുകളിക്കുന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് കൈതപ്പൊയിൽ - അഗസ്റ്റ്യൻ മൂഴി റോഡുപണി.


താമരശ്ശേരി: കരാറുകാരും -ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളി ,പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിൻ്റെ വെളിപ്പെടുത്തൽ നൂറു ശതമാനം സത്യസന്ധമായ കാര്യമാണ്.

കരാറുകാറും ഉദ്യാഗസ്ഥരും ഒത്തുകളിക്കുന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് കൈതപ്പൊഴിൽ-അഗസ്ത്യൻ മൂഴി റോഡ് പണി, രൂപകൽപ്പന ചെയ്തതിൽ നിന്നും അടിമുടി മാറ്റിയാണ് പ്രവർത്തി നടക്കുന്നത്, താമരശ്ശേരി -വരിട്ടിയാക്കിൽ റോഡിൻ്റെ പണിയും വ്യത്യസ്തമല്ല, താമരശ്ശേരി മുതൽ അടിവാരം വരെ നടക്കുന്ന ദേശീയപാതയുടെ പ്രവർത്തിയിലും ഒത്തുകളി വ്യക്തമാണ്.

ഗുണനിലവാരമില്ലാതെ നടത്തുന്ന പ്രവർത്തിക്ക് നേരെ ഉദ്യോഗസ്ഥർ കണ്ണടച്ചപ്പോൾ മാധ്യമങ്ങൾ വാർത്തയാക്കുകയും ,വിജിലൻസിൽ പരാതി നൽകുകയും ചെയ്തതിനെ  തുടർന്നാണ് പലയിടങ്ങളിലും ടാറിംങ്ങ് അടക്കം പൊളിച്ചുനീക്കി വീണ്ടും ടാർ ചെയ്യേണ്ടി വന്നത്.. കയറ്റം കുറച്ച ഭാഗങ്ങളിൽ GSB നിറച്ച് അതിനു മുകളിൽ ടാർ ചെയ്യണ്ടേതിന് പകരം പുല്ലാഞ്ഞിമേട് ഭാഗങ്ങളിൽ മണ്ണു തന്നെ നിറച്ചിരുന്നു, അതിനാൽ വീണ്ടും റോഡിൽ കുഴികൾ രൂപപ്പെട്ടു. ഇങ്ങനെ നൂറുക്കണക്കിന് ഉദാഹരണങ്ങളാണ് ഒത്തുകളിയുമായി ബന്ധപ്പെട്ട് നമ്മുടെ കൺമുന്നിലുള്ളത്.

ഇതെല്ലാം കണ്ടിട്ടും കണ്ണടച്ച് കരാറുകാരെ സഹായിക്കുന്ന നിലപാടാണ് ചില ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്
T News

working in the field of advertising and printing

Post a Comment

Previous Post Next Post