താമരശ്ശേരി: ചുങ്കം ചെക്ക് പോസ്റ്റിന് സമീപം വെഴുപ്പൂർ എസ്റ്റേറ്റിൽ നിന്നുമാണ് ചെളിവെള്ളം റോഡിലേക്ക് ഒഴുക്കിവിടുന്നത്.
എസ്റ്റേറ്റിനകത്ത് എടവണ്ണ - കൊയിണ്ടാണ്ടി സംസ്ഥാന പാത നവീകരണവുമായി ബന്ധപ്പെട്ട് ടാർ മിക്സിംഗ് യൂനിറ്റ് അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനായുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
ഇവിടെ നിന്നും ചെളി റോഡിലേക്ക് ഒഴുകി വരുന്നത് കാരണം ഇരു ചക്രവാഹനങ്ങൾ വഴുതി നിയന്ത്രണം വിട്ടാണ് അപകടത്തിൽപ്പെടുന്നത്.
റോഡിൽ ചെക്ക് പോസ്റ്റു മുതൽ KSEB ഒഫീസ് വരെ വെള്ളം ഒഴുകി ചെളിയായി കിടക്കുകയാണ്
Tags:
Local News
