Trending

കടുവയുടെ സാന്നിദ്ധ്യമെന്ന് നാട്ടുകാരൻ, വനപാലകർ തിരച്ചിൽ നടത്തി, ഭക്ഷിച്ച കാട്ടുപന്നിയുടെ അവശിഷ്ടം കണ്ടെത്തി.








കോടഞ്ചേരി: കോടഞ്ചേരി പൊട്ടൻ കോട്ട്മലയുടെ സമീപം കടുവയെ കണ്ടെത്തി എന്ന അഭ്യൂഹത്തിന് മേൽ വനപാലകർ തിരച്ചിൽ നടത്തി.


പ്രദേശവാസിയായ വ്യക്തി കടുവയെ കണ്ടു എന്ന വിവരം അറിയിച്ചതിനെ തുടർന്നാണ് തിരച്ചിൽ നടത്തിയത്.

നിരന്തരമായി കടുവയുടെ സാന്നിദ്ധ്യം നാട്ടുകാർ അറിയിച്ചിട്ടും വനം വകുപ്പിൻ്റെ ഭാഗത്ത് നിന്നും വേണ്ടത്ര ജാഗ്രത കാട്ടുന്നില്ലെന്ന് പരാതി ഉയന്നിട്ടുണ്ട്. കടുവയെ കണ്ടെത്താനോ പിടികൂടാനോ, നാട്ടുകാരുടെ ഭീതി അകറ്റുവാനോ വനം വകുപ്പ് നടപടികൾ സ്വീകരിക്കുന്നില്ലായെന്നാണ് ആക്ഷേപം.


 ജനങ്ങളുടെ ഭീതി അകറ്റാൻ ആവശ്യമായ നടപടികൾ അടിയന്തരമായി വനംവകുപ്പിന് ഭാഗത്ത് ഉണ്ടാകേണ്ടതാണെന്നും, ക്യാമറ വെക്കുന്ന തോടൊപ്പം തന്നെ കൂടുകൾ സ്ഥാപിച്ച് കടുവയേ പിടിച്ച് സാധാരണക്കാരുടെ സ്വൈര്യ ജീവിതത്തിന് സഹായിക്കണം എന്നും പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ആവശ്യപ്പെട്ടു.



ഇന്ന് നടത്തിയ തിരച്ചിലിൽ   കാട്ടുപന്നിയുടെ അവശിഷ്ടം കണ്ടെത്തിയിട്ടുണ്ട്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post