പി ജയരാജന്‍, ടിവി രാജേഷ് തുടങ്ങിയ സിപിഐഎം നേതാക്കളെ അക്രമിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ടു. മുസ്ലീം ലീഗ് പ്രവര്‍ത്തകരായ 12 പേരെയാണ് വെറുതെ വിട്ടത്. തളിപറമ്പ് അരിയില്‍ വെച്ച് 2012 ഫെബ്രുവരി 20 നായിരുന്നു കേസിന് ആസ്പദമായ സംഭവം. കണ്ണൂര്‍ അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.
സിപിഐഎം നേതാക്കള്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
അന്‍സാര്‍ ,ഹനീഫ, സുഹൈല്‍, അഷ്‌റഫ്,അനസ്, റൗഫ്, സക്കറിയ്യ,ഷമ്മാദ്, യഹിയ, സജീര്‍, നൗഷാദ് എന്നിവരെയാണ് വിറുതെ വിട്ടത്. ഷുക്കൂര്‍ വധത്തിലേക്ക് നയിച്ച കേസായാണ് ഈ അക്രമത്തെ അറിയപ്പെടുന്നത്.
Tags:
Kerala News
