താമരശ്ശേരി: കാരന്തൂർ - മെഡിക്കൽ കോളേജ് റോഡിൽ മായനാട് സ്കൂളിന് മുന്നിൽ കൂറ്റൻ ഗർത്തം രൂപപ്പെട്ടത് കാരണം രോഗികളുമായി എത്തുന്ന ആമ്പുലൻസുകൾ അടക്കമുള്ള വാഹനങ്ങൾക്കും, കാൽനട യാത്രക്കാർക്കും ഇതുവഴിയുള്ള യാത്ര ദുരിതമായി.
അത്യാസന്ന നിലയിലുള്ള രോഗികളുമായി പാഞ്ഞെത്തുന്ന ആമ്പുലൻസുകളടക്കം ഏറെ പ്രയാസപ്പെട്ടാണ് കുഴിയിൽ ഇറങ്ങി കയറുന്നത്.
യുദ്ധകാല അടിസ്ഥാനത്തിൽ കുഴികൾ അടക്കേണ്ട റോഡിൽ മാസങ്ങൾ പിന്നിട്ടിട്ടും ആരും തിരിഞ്ഞ് നോക്കിയിട്ടില്ല.
Tags:
Latest News
