താമരശ്ശേരി : താമരശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജനപ്രതിനിധികളെ എതിരില്ലാതെ തിരഞ്ഞെടുത്തു. കൊടുവള്ളി മുൻസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു , താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി. അബ്ദുറഹിമാൻ മാസ്റ്റർ, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി എന്നിവരാണ് ജനപ്രതിനിധികളുടെ വിഭാഗത്തിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ജനോപകാരപ്രദമായ രൂപത്തിൽ വായനാ സംസ്കാരം വളർത്തി യെടുക്കാൻ ലൈബ്രറി കൗൺസിലിനെ ഉപയോഗപ്പെടുത്താൻ പരമാവധി പരിശ്രമിക്കുമെന്ന് തിരഞ്ഞെടുക്കപ്പെട്ടവർ പറഞ്ഞു.
Tags:
Latest News
