Trending

യുവതി വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച സംഭവം;ഫെയ്സ്ബുക്ക് അക്കൗണ്ട് ഉടമകളും പ്രതികളാകും




തിരുവനന്തപുരം:  വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രം  പ്രചരിപ്പിച്ച ഫെയ്സ്ബുക്ക്  അക്കൗണ്ട് ഉടമകളും പ്രതികളാകും. 

ഇന്നലെ പിടിയിലായ കാഞ്ഞിരംപ്പാറ സ്വദേശി സൗമ്യയെ സഹായിച്ചവരെയാണ് പ്രതി ചേർക്കുന്നത്. 

ഹണി ട്രാപ്പ് വഴി കുരുക്കിയ യുവാക്കളുടെ അക്കൗണ്ടിൽ നിന്നാണ് വീട്ടമ്മയുടെ നഗ്ന ചിത്രം പ്രചരിപ്പിച്ചത്. 50 ലേറെ അക്കൗണ്ടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

 അതേസമയം സൗമ്യയെ സൈബർ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. 
യുവാക്കളുടെ ഫേസ്ബുക്ക്, വാട്സ് ആപ്പ് അക്കൗണ്ടുകൾ വഴിയാണ് സൗമ്യ നഗ്നചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചത്. 

നൂറിലധികം ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴി ഒരു യുവതിയുടെ നഗ്നചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. യുവതിയുടെ വീട്ടുകാർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം ഈ അക്കൗണ്ട് ഉടമകളിലേക്കെത്തി.

 യുവാക്കളിലേക്ക് അന്വേഷണമെത്തിയപ്പോഴാണ് സംഭവത്തിൻ്റെ ചുരുളഴിഞ്ഞത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post