തിരുവനന്തപുരത്ത് ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് എം ബി ബി എസ് വിദ്യാർത്ഥി മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എം ബി ബി എസ് വിദ്യാർത്ഥി കോതമംഗലം സ്വദേശി നിതിൻ ഹരിയാണ് മരിച്ചത്.
ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സഹപാഠി കൊട്ടാരക്കര സ്വദേശി വിഷ്ണു ഗുരുതര പരിക്കോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ നാലു മണിക്ക് ചന്തവിള കിൻഫ്രയ്ക്കു സമീപമായിരുന്നു അപകടം. മൃതദേഹം മെഡിക്കല്‍ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Tags:
Latest News
