ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത നോഹ നിർമ്മൽ ടോമിനും, നോഹയുടെ ആദ്യകാല കോച്ച് ജോസ് സെബാസ്റ്റ്യൻ തെങ്ങും തോട്ടത്തിനും ഇന്ന് കോടഞ്ചേരിയിൽ സ്വീകരണം നൽകി.
കോടഞ്ചേരി കായികാധ്യാപക കൂട്ടായ്മയും, കായികപ്രേമികളും ചേർന്നൊരുക്കിയ സ്വീകരണം വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൂടി ഉച്ചയ്ക്ക് രണ്ടുമണിക്ക് ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പറും കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറിയുമായ കെ എം ജോസഫ് സ്വാഗതവും
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് അധ്യക്ഷതയും വഹിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ശ്രീ.ഒ രാജഗോപാൽ മുഖ്യാതിഥിയായിരുന്നു .
ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് ഡോ. റോയ് ജോൺ മുഖ്യപ്രഭാഷണവും അനുഗ്രഹ സംഭാഷണം റെക്ടർ ഫാ.തോമസ് നാഗ പറമ്പിൽ നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ലിസി ചാക്കോച്ചൻ , സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ശ്രീ. ജോർജുകുട്ടി വിളകുന്നേൽ , ഗ്രാമപഞ്ചായത്ത് മെമ്പർ ചാൾസ് തയ്യിൽ, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീ.ഷിജി ആന്റണി, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശ്രീ. സണ്ണി കാപ്പാട്ടുമല, കോടഞ്ചേരി യുടെ ആദ്യകാല കായികാധ്യാപകൻ മത്തായി സാർ നോഹയുടെ മാതാപിതാക്കളായ ടോമിച്ചൻ ആലീസലി എന്നിവരെ ആദരിക്കുകയും ചെയ്തുമുൻ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ശശീന്ദ്രൻ മാഷ് , ജില്ലാ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ സെക്രട്ടറി ശ്രീ.ജോൺസൻ , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ശ്രീ. റോബർട്ട് അറക്കൽ , ജയേഷ് ചാക്കോ , സംഘടന ജോയിൻ കൺവീനർ ശ്രീ ഷാജി ജോൺ ചടങ്ങിൽ നന്ദി പറഞ്ഞു.
Tags:
Latest News
