Trending

ചാരായ വാഷും കഞ്ചാവും പിടികൂടി.






ബത്തേരി: റിസോര്‍ട്ടില്‍ വരുന്ന താമസക്കാര്‍ക്കു ചാരായവും കഞ്ചാവും നല്‍കുന്നതായ രഹസ്യ വിവരത്തെ തുടര്‍ന്ന് വയനാട്  ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സേനാംഗങ്ങളും ബത്തേരി എസ്.ഐ ജെ. ഷജീമും സഘവും ബത്തേരി മണിച്ചിറയിലുള്ള ഷാജി കൊടുവള്ളിഎന്നയാളുടെ റിസോര്‍ട്ടില്‍ നടത്തിയ പരിശോധനയില്‍  12 ലിറ്റര്‍ ചാരായ വാഷും,വാറ്റുപകരണങ്ങളും, 6 ഗ്രാം കഞ്ചാവും പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് റിസോര്‍ട്ട് നടത്തിപ്പുകാരനായ മൂപ്പൈനാട് റിപ്പണ്‍ പുല്ലൂര്‍കുന്ന് തട്ടാരത്തൊടി  ടി.ടി മുഹമ്മദാലി (47)  യെ അറസ്റ്റു ചെയ്ത് അബ്കാരി ആക്ട്, എന്‍.ഡി.പി.എസ്‌വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post