Trending

റോഡ് പ്രവൃത്തിയില്‍ അലംഭാവം കാണിച്ച നാഥ് ഇൻഫ്രാസ്ട്രക്ചർ എന്ന കരാർ കമ്പനിക്കെതിരെ പൊതുമരാമത്ത് വകുപ്പ് നടപടി







ദേശീയ പാത 766 ല്‍ നടക്കുന്ന പ്രവൃത്തിയില്‍ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്നാണ് നടപടി


കോഴിക്കോട് ജില്ലയിലെ കരാറുകാരനിൽ നിന്നും പിഴ (ലിക്വിഡേറ്റഡ് ഡാമേജ് ) ഈടാക്കാൻ ശുപാർശ

നാഥ് ഇന്‍ഫ്രാസ്ട്രെക്ചർ കമ്പിനിയിൽ നിന്നും ‍ നിന്നും പിഴ ഈടാക്കാനാണ് ശുപാർശ

പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എഞ്ചിനിയറുടേതാണ് നിർദ്ദേശം

ദേശീയ പാത 766 ല്‍ പുല്ലാഞ്ഞിമേട് വളവിലെ നവീകരണപ്രവൃത്തിയിലാണ് അലംഭാവം

പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സപ്തംബര്‍ പതിനേഴിന് സ്ഥലം സന്ദര്‍ശിച്ചിരുന്നു.

പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാനുളള നിര്‍ദ്ദേശം മന്ത്രി നല്‍കുകയും ചെയ്തു.


24 മീറ്റര്‍ നീളമുള്ള കള്‍വര്‍ട്ടിന്റെ ഒരു ഭാഗത്തെ പ്രവൃത്തി ഒക്ടോബര്‍ 15 നകം തീര്‍ക്കണം എന്ന് തീരുമാനിച്ചിരുന്നു.
ഇത് നടപ്പായില്ല
തുടർന്നാണ് കടുത്ത നടപടികളിലേക്ക് കടക്കുന്നത്.

സമയബന്ധിതമായി പ്രവൃത്തിപൂര്‍ത്തീകരിക്കാത്ത കരാറുകാര്‍ക്കെതിരെ നടപടി എന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു
T News

working in the field of advertising and printing

Post a Comment

Previous Post Next Post