Trending

ഇന്നലെ താമരശ്ശേരിയിൽ നടന്ന വാഹന അപകടത്തിൻ്റെ CCTV ദൃശ്യം പുറത്ത്, യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്.






താമരശ്ശേരി: താമരശ്ശേരി പഴയ ബസ്സ് സ്റ്റാൻ്റിന് സമീപം ബൈനാ മെഡിക്കൽസിനോട് ചേർന്ന ഷോപ്പിംഗ് കോംപ്ലക്സിൽ നിന്നും സ്കൂട്ടറിൽ പുറത്തേക്ക് വന്ന് ചുങ്കം ഭാഗത്തേക്ക് തിരിയുന്നതിനായി കാത്തിരുന്ന വെഴുപ്പൂർ വൃന്ദാവൻ എസ്റ്റേറ്റിൽ ശ്രീലകത്തിൽ വിജേഷിൻ്റെ സ്കൂട്ടറിലാണ് ഓട്ടോ ടാക്സി ഇടിച്ചത്, ഇടിച്ചിട്ട ശേഷവും ഓട്ടോ നിർത്താതെ ഏറെ നേരം മുന്നോട്ട് നീങ്ങി. തലനാരിഴക്കാണ് സ്കൂട്ടർ യാത്രികനായ വിജേഷ് രക്ഷപ്പെട്ടത്.ഇന്നലെ ഉച്ചക്ക് 12 മണിക്കായിരുന്നു അപകടം.

T News

working in the field of advertising and printing

Post a Comment

Previous Post Next Post