Trending

വീടിന്റെ മുകൾ നിലയിൽ നിന്നും കൈയേന്തി വൈദ്യുതി കമ്പി സ്പർശിച്ചു; എട്ടുവയസുകാരന് ദാരുണമരണം


മഞ്ചേശ്വരം: വൈദ്യുത കമ്പിയിൽ എത്തിപ്പിടിച്ച് സ്പർശിച്ച നാലാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. ഹൊസങ്കടി മൊറത്തണയിൽ മൊറത്തണ ഹൗസിൽ സദാശിവ ഷെട്ടിയുടെയും യശോദയുടെയും മകൻ മോക്ഷിത്ത് രാജ് ഷെട്ടി (എട്ട്) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. വീടിനുസമീപം പണിയുന്ന വീട്ടിൽ കളിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. വീടിന്റെ മുകൾനിലയിൽ കൈയെത്തും ദൂരത്തുണ്ടായ വൈദ്യുതി കമ്പിയിൽ മോക്ഷിത്ത് തൊടുകയായിരുന്നു.

കുട്ടി തെറിച്ചുവീണ ഉടനെ നാട്ടുകാർ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൊറത്തണ ഗവ. യുപി സ്‌കൂൾ വിദ്യാർത്ഥിയാണ്. സഹോദരൻ: മൻവിദ് ഷെട്ടി (കടമ്പാർ ജിയുപി സ്‌കൂൾ വിദ്യാർത്ഥിയാണ്
T News

working in the field of advertising and printing

Post a Comment

Previous Post Next Post