Trending

യുവതിയെ മക്കളുടെ മുന്നിൽവച്ച് കൊലപ്പെടുത്തി; ഭര്‍ത്താവിനായി തിരച്ചിൽ


മലപ്പുറം• മക്കളുടെ മുന്നിൽവച്ച് യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. മലപ്പുറം വാഴക്കാട് അനന്തായൂർ സ്വദേശിനി ഷാക്കിറയെയാണ് ഇന്നു പുലർച്ചെ ഒന്നരയോടെ വീടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കയർ കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം.

ഭർത്താവ് മുഹമ്മദ് സമീറിനായി അന്വേഷണം ആരംഭിച്ചു. ഭാര്യയെ കൊല്ലപ്പെടുത്തിയെന്ന് ഇയാൾ തന്നെ ഏതാനും സുഹൃത്തുക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു. പിന്നാലെ നാട്ടുകാർ പൊലീസിന്റെ സഹായത്തോടെ വീട്ടിലെത്തിയപ്പോഴാണ് ഷാക്കിറയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഷാക്കിറയും സമീറയും തമ്മിൽ നേരത്തെ മുതൽ കലഹമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതു സംബന്ധിച്ച് കേസും എടുത്തിരുന്നു. കല്ലുവെട്ടു തൊഴിലാളിയായ സമീറിന്റേയും ഷാക്കിറയുടേതും പ്രണയവിവാഹമായിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post