കൊല്ലം: കരുനാഗപ്പള്ളിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ മാതാവ് ഹൃദയാഘാതം മൂലം മരിച്ചു. കുലശേഖരപുരം തേനേരിൽ വീട്ടിൽ പതിനഞ്ചുകാരനായ അദിത്യൻ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് അമ്മ സന്ധ്യ(38) കുഴഞ്ഞു വീണത്.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു. ക്യാൻസർ രോഗിയായ മധുവാണ് സന്ധ്യയുടെ ഭർത്താവ്. സംസ്ക്കാരം വീട്ടുവളപ്പിൽ.
കഴിഞ്ഞ ദിവസം വീട്ടിന് പിന്നിലെ മരത്തിൽ തൂങ്ങി മരിച്ചത്. അമിതമായി മൊബൈലിൽ ഗെയിം കളിച്ചതിന് വീട്ടുകാർ വഴക്കു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആദിത്യനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആദിത്യൻ മരിച്ചതിന് പിന്നാലെ കുഴഞ്ഞു വീണ അമ്മ സന്ധ്യ ഇന്ന് മരിച്ചു.
Tags:
Obituary

