Trending

ഗാന്ധി ജയന്തി ദിനം സേവന ദിനമായി ആഘോഷിച്ച് ചുരം സംരക്ഷണ സമിതി








താമരശ്ശേരി-വയനാട് ചുരം സിഗ്നൽ ബോർഡുകൾ വൃത്തിയാക്കിയും, റോഡ് സൈഡിലെയും, ഹെയർ പിൻ വളവുകളിലെയും കാടുകൾ വെട്ടിമാറ്റിയും, വ്യൂ പോയൻ്റ് പരിസരം വൃത്തിയാക്കിയും
അടിവാരം വയനാട് ചുരം സംരക്ഷണ സമിതി ഗാന്ധിജയന്തി ദിനം ആഘോഷിച്ചു.
ചുരം വയനാട് ഗെയറ്റിനു സമീപം വച്ച് വയനാട് വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.MV .വിജേഷ് പരിപാടി ഉൽഘാടനം ചെയ്തു.
ചുരം വ്യു പോയൻ്റ് സന്ദർശിക്കുന്നവർക്ക് ടോയ് ലറ്റ് സൗകര്യം ഒരുക്കുന്ന പ്രവർത്തനം എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്ന് പ്രസിഡണ്ട് സൂചിപ്പിച്ചു.ഇത് സംബന്ധിച്ച് ചുരം സംരക്ഷണ സമിതി വിവിധ ഡിപ്പാർട്ടു മെൻറുകൾക്ക് നിവേധനം നൽകിയിരുന്നു.
സമിതി പ്രസിഡണ്ട്. മൊയ്തു മുട്ടായി അദ്ധ്യക്ഷത വഹിച്ചു.
ശ്രീ അജയൻ (പൾസ് എമർജൻസി ടീം വയനാട്) സമിതി ഭാരവാഹികളായ പി.കെ സുകുമാരൻ, വി.കെ താജു ,ജസ്റ്റിൻ ജോസ്, മുത്തു അബ്ദുൾ സലാം, ഷാജി: NR ,ബഷീർ, ജിനു മരുതി ലാവ്, സാഹിർ, സജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post