നെടുമൺകാവ് :കൽച്ചിറ ആറ്റിൽ കുളിക്കാനിറങ്ങവെ രണ്ട് എൻജിനീയറിങ് വിദ്യാർത്ഥികൾ വൈദ്യുതാഘാതമേറ്റ് മരിച്ചു.
പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് അപകടമുണ്ടായത്.
കൊല്ലം കരിക്കാേട് ടി.കെ.എം എൻജീനീയറിങ് കാേളജ് വിദ്യാർത്ഥികളായ കണ്ണൂർ സ്വദേശിയായ റിയാസ് (21), കാസർകാേട് കാഞ്ഞങ്ങാട് സ്വദേശി അർജ്ജുൻ (21) എന്നിവരാണ് മരണപ്പെട്ടത്.
ഇന്ന് വെെകിട്ട് കൽച്ചിറ പള്ളിക്ക് സമീപത്തെ ആറ്റിൽ എത്തിയ വിദ്യാർത്ഥികൾ ഇവിടെ വെെദ്യുതി ലെെൻ പാെട്ടി കിടന്നത് ശ്രദ്ധയിൽപ്പെട്ടില്ല. തുടർന്ന് ഇതിലൊരാൾ വെെദ്യുതി ലെെനിൽ കയറി പിടിച്ചു.
ഇത് കണ്ട സുഹൃത്തുക്കളിൽ ഒരാൾ ഷാേക്കേറ്റ വിദ്യാർത്ഥിയെ രക്ഷിക്കുന്നതിനായി സമീപത്തെ മരത്തിന്റെ കമ്പ് ഒടിച്ച് അടിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഒടുവിൽ ഈ വിദ്യാർത്ഥി സുഹൃത്തിനെ കയറി പിടിക്കുകയായിരുന്നു. ബാക്കി മൂന്ന് പേർ നിലവിളിച്ച് ആളെ കൂട്ടിയെങ്കിലും ഷാേക്കേറ്റവർ മരണപ്പെടുകയായിരുന്നു.
Tags:
Latest News
