Trending

സൗജന്യ ഇന്റര്‍നെറ്റുമായി കെ ഫോണ്‍ ഉടന്‍; ആദ്യഘട്ടത്തില്‍ സ്‌ക്കൂളുകളിലും


കെ ഫോണ്‍ പദ്ധതി ഉടന്‍ യാഥാര്‍ത്യമാകുമെന്ന് കായികമന്ത്രി മന്ത്രി വി അബ്ദുറഹിമാന്‍.പദ്ധതി വഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വീടുകളിലേക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യഘട്ടത്തില്‍ ഗവ. ഓഫിസുകളിലും ആശുപത്രികളിലും സ്‌കൂളുകളിലുമാണ് ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തുക. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്സ്, സ്റ്റാര്‍ട്ട് അപ്പ് മേഖലകളില്‍ കുതിച്ചു ചാട്ടം പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

കുറിപ്പിന്റെ പൂര്‍ണരൂപം-

സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണ്‍ പദ്ധതിയുടെ പ്രവൃത്തികള്‍ അതിവേഗം പുരോഗമിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ പദ്ധതി ജനങ്ങളില്‍ എത്തും എന്ന് പ്രീതീക്ഷിക്കുന്നു. ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനത്ത് കെ-ഫോണ്‍ വഴി സംസ്ഥാനത്ത് എല്ലാവര്‍ക്കും അറിവിന്റെ വാതായനങ്ങള്‍ തുറന്നിടും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്സ്, സ്റ്റാര്‍ട്ട് അപ്പ് മേഖലകളില്‍ കുതിച്ചു ചാട്ടം പ്രതീക്ഷിക്കാം. കെ ഫോണ്‍ പദ്ധതി വഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വീടുകളിലേക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.

ഗവ. ഓഫിസുകളിലും ആശുപത്രികളിലും സ്‌കൂളുകളിലുമാണ് ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തുക. കെഎസ്ഇബിയും (KSEB) കെഎസ്ഐറ്റിഐഎല്‍ (KSITIL)ഉം ചേര്‍ന്നുള്ള സംയുക്ത സംരംഭം കെ ഫോണ്‍ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post