താമരശ്ശേരി: കൊച്ചിയിൽ നടന്ന സംസ്ഥാന സീനിയർ ഫുഡ്ബോൾ മത്സരത്തിൽ വിജയകിരീടം നേടിയ കോഴിക്കോടിൻ്റെ മികച്ച ഗോൾകീപ്പർ മുഹമ്മദ് ഫായിസിന് അമ്പായത്തോട് മേഖല മുസ്ലിം യൂത്ത് ലീഗ് ഉപഹാരം നൽകി ആദരിച്ചു.
കൊടുവള്ളി നിയോജക മണ്ഡലം എം എൽ എ ഡോ. എം.കെ മുനീർ ഉപഹാരം നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് മോയത്ത്, കട്ടിപ്പാറ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡണ്ട് എ.കെ അബൂബക്കർ കുട്ടി, ജന.സെക്രട്ടറി ഹാരിസ് അമ്പായത്തോട്, താമരശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് ജന:സെക്രട്ടറി പി.പി ഹാഫിസ് റഹ്മാൻ, കെ.സി ബഷീർ, മുഹമ്മദ് ഷാഹിം, എ.ടി ദാവൂദ്, ഷാഫി സക്കരിയ്യ, മുനവ്വർ സാദത്ത് പുനത്തിൽ, ഫൈബീറലി, എ.ടി സാദിഖ്, ഗഫൂർ പൂനേരി, എ.ടി ഹാഷിഖ്, റിയാസ് എം.കെ, റഹീസ് എ ടി സംബന്ധിച്ചു.
Tags:
Local News
