താമരശ്ശേരി:കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഗാന്ധിജയന്തി സേവനവാരാചരണത്തോടനുബന്ധിച്ച് സർക്കാർ ആയുർവേദ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററും വൈദ്യരത്നം ഔഷധശാല പ്രൈവറ്റ് ലിമിറ്റടും സംയുക്തമായി കാക്കണഞ്ചേരി ട്രൈബൽ കോളനിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് ക്യാമ്പ് ഉത്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ സുരജ, മെഡിക്കൽ ഓഫീസർ ഡോ. കെ പ്രവീൺ, വൈദ്യരത്നം സീനിയർ ഫിസിഷ്യൻ ഡോ. കെ. എസ്സ്. വിമൽ കുമാർ, ട്രൈബൽ പ്രമോട്ടർ ജിഷ, ഏരിയ സെയിൽസ് മാനേജർ ഷിജീഷ്. കെ, ഫീൽഡ് സെയിൽസ് ഓഫീസർ വിഷ്ണു. കെ ഡിസ്‌പെൻസറിയിലെ മറ്റു സ്റ്റാഫ് അംഗംങ്ങളും ക്യാമ്പിൽ പങ്കെടുത്തു.
കോളനിയിലെ കുടുംബങ്ങൾളുടെ ശാരീരികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും, പ്രതിമാസ ഹെൽത്ത് ചെക്കപ്പുകളൂം അസുഖം ബാധിച്ചവരുടെ രോഗശുശ്രൂഷയ്ക്കും ആവശ്യമായ മരുന്നുകൾ നല്കുന്നതിനും, പുറമെ അടിസ്ഥാനാവശ്യങ്ങളായ ഭക്ഷണം, വസ്ത്രം എന്നിവ നൽകാനും ക്യാമ്പിന് സാധിച്ചു. ഹരികിരണം പദ്ധതി വഴി കോളനിവാസികളുടെ ആരോഗ്യനിലയിൽ കാര്യമായ മാറ്റമുണ്ടാക്കുവാൻ ഹരികിരണം പദ്ധതികൊണ്ട് സാധിച്ചിട്ടുണ്ടെന്നു മെഡിക്കൽ ഓഫീസർ ഡോ കെ പ്രവീൺ അഭിപ്രായപ്പെട്ടു. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിനു കീഴിൽ 2015ൽ ആരംഭിച്ച ഹരികിരണം പദ്ധതി പ്രധാനമായും കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ കാക്കണഞ്ചേരി, വള്ളുവർക്കുന്ന്, കല്ലുള്ളത്തോട് എന്നീ മൂന്ന് കോളനികൾ കേന്ദ്രീകരിച്ചാണ് നടത്തി വരുന്നത്. എല്ലാ വെള്ളിയാഴ്ച്ചകളിലും ആയുർവേദ ഡിസ്‌പെൻസറിയുടെ കീഴിൽ പദ്ധതി നടത്തിവരുന്നു. ആയുഷ് വിഭാഗത്തിന്റെ ഏറ്റവും മികച്ച പദ്ധതി യായി സംസ്ഥാന സർക്കാർ അവാർഡ് കരസ്ഥമാക്കിയ പദ്ധതിയാണ് ഹരികിരണം. തുടർച്ചയായ സന്ദർശനങ്ങളിലൂടെ കോളനിവാസികളുടെ ആരോഗ്യമികവിനുപുറമെ നിലവിലെ വീടും പരിസരവും കൂടുതൽ മെച്ചപ്പെട്ട സ്ഥിതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് .
Tags:
Local News
