Trending

ചെർപ്പുളശ്ശേരിയിൽ ടയർ കടയിൽ നിന്ന് പണം കവർന്ന സംഭവം; മോഷ്ടാവ് പിടിയിൽ


ചെർപ്പുളശ്ശേരി അയ്യപ്പൻകാവിൽ ടയർ കടയിൽ നിന്ന് പണം കവർന്ന സംഭവത്തിൽ മോഷ്ടാവ് പിടിയിൽ. ബംഗാൾ സ്വദേശി ജുൽ മത്ത് സഹയെയാണ് ചെർപ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കടയുടെ ഷട്ടറിന്റെ പൂട്ടുപൊളിച്ച് ഒന്നരലക്ഷം രൂപയാണ് കവർന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരി എട്ടിനാണ് സംഭവം നടന്നത്. കടയിൽ നിന്ന് ലഭിച്ച വിരലടയാളം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്കെത്തിച്ചത്.

2018-ൽ ഇലക്ട്രോണിക് കടയുടെ പൂട്ടുപൊളിച്ച് അകത്തു കയറി രണ്ടര ലക്ഷം രൂപയും 16 മൊബൈൽ ഫോണുകളും മോഷണം നടത്തിയ കേസിൽ ഹോസ്ദുർഗ് പൊലീസ് മുൻപ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഒരു വർഷം ജയിൽ ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങിയാണ് ചെർപ്പുളശ്ശേരിയിലെ കവർച്ച. ചെറുപ്പുളശ്ശേരിയിലെ മോഷണത്തിന് ശേഷം ഇയാൾ ബംഗാളിലേക്ക് പോവുകയും, 20 ദിവസം മുമ്പ് കേരളത്തിലെത്തുകയും ചെയ്തിരുന്നു. ചെർപ്പുളശ്ശേരി മഠത്തിപ്പറമ്പിൽ വച്ചാണ് ഇന്നലെ രാത്രി പ്രതിയെ അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

T News

working in the field of advertising and printing

Post a Comment

Previous Post Next Post