Trending

മുല്ലപ്പെരിയാര്‍ ജലനിരപ്പില്‍ ഉടന്‍ തീരുമാനമെടുക്കണം; സുപ്രീം കോടതി


മുല്ലപ്പെരിയാർ ജലനിരപ്പിൽ ഉടൻ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി. മേൽനോട്ട സമിതി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരുമാനം എടുക്കണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദ്ദേശം.

മുല്ലപ്പെരിയാറിലെ സ്ഥിതി ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും കോടതി നിരീക്ഷിച്ചു. അതേ സമയം
ജലനിരപ്പ് 139 അടിയായി നിലനിർത്തണമെന്ന് കേരളവും കോടതിയിൽ ആവശ്യപ്പെട്ടു.മറ്റന്നാൾ ഹർജികൾ വീണ്ടും പരിഗണിക്കും.

കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യമാണ് സംസ്ഥാന സർക്കാർ മുന്നോട്ട് വെച്ചത്. ജലനിരപ്പ് 139 അടിയായി നിലനിർത്തണമെന്നും സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത കോടതിയിൽ വാദിച്ചു. ഇതിനെ എതിർക്കുന്ന നിലപാടാണ് തമിഴ്‌നാട് സ്വീകരിച്ചത്.എന്നാൽ ജലനിരപ്പ് സംബന്ധിച്ച് ഉടൻ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു.


മേൽനോട്ട സിമിതി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരുമാനം എടുക്കണം. പ്രശ്നങ്ങൾ കേരളവും തമിഴ്നാടും ചർച്ച ചെയ്ത് തീരുമാനിച്ചാൽ കോടതിക്ക് ഇടപെടേണ്ട സാഹചര്യം തന്നെയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാറിലെ സ്ഥിതി ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും കോടതി നിരീക്ഷിച്ചു.


രണ്ട് പൊതുതാൽപ്പര്യഹർജികളാണ് കോടതി പരിഗണിച്ചത്. അണക്കെട്ടിന്റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്നാട് വീഴ്ച വരുത്തിയെന്നും, കരാർ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാർ റദ്ദാക്കണമെന്നും സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് ആവശ്യപ്പെട്ടു.


അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താൻ രൂപീകരിച്ച മേൽനോട്ട സമിതി ഉത്തരവാദിത്തം നിർവ്വഹിക്കുന്നില്ലെന്ന് എറണാകുളം സ്വദേശികളായ ഡോ. ജോ ജോസഫ്, ഷീല കൃഷ്ണൻക്കുട്ടി, ജെസിമോൾ ജോസ് എന്നിവർ ഹർജിയിൽ ചൂണ്ടിക്കാട്ടി. വിഷയം പരിഗണിക്കുന്നത് സുപ്രീംകോടതി മറ്റന്നാളത്തേക്ക് മാറ്റി.

T News

working in the field of advertising and printing

Post a Comment

Previous Post Next Post