Trending

ഡൽഹി കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ദീപം തെളിയിച്ചു.

 
പാർലെമെൻ്ററിൽ ചർച്ച പോലും ചെയ്യാതെ കേന്ദ്ര സർക്കാർ പാസ്സാക്കിയെടുത്ത മുന്ന് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിലും മറ്റു സംസ്ഥാനങ്ങളിലും സമരം നടത്തി കൊണ്ടിരിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് കട്ടിപ്പാറ സംയുക്ത കർഷക കുട്ടായ്മ ദീപം തെളിയിച്ചു.

ദീപം തെളിയിക്കൽ സമരം കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ.വി.സെബാസ്റ്റൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ എൻ.പി. കുഞ്ഞാലിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. തങ്കച്ചൻ മുരിങ്ങാ കു ടി.ഷാജു സെബാസ്റ്റ്യൻ സലിം പുല്ല ടി. ജോസഫ് കെ.റ്റി എന്നിവർ സംസാരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post