മലപ്പുറം: മകളുടെ ഭർത്താവ് സ്ത്രീ ധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നു എന്ന് ആക്ഷേപം ഉന്നയിച്ച് ഭാര്യ പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ നിലമ്പൂർ മമ്പാട് സ്വദേശി അബ്ദുൾ ഹമീദ് പോലീസ് പിടിയിൽ. ഇയാൾ ഭാര്യ ഹിബയെ സ്ത്രീധനം ചോദിച്ച് പീഡിപ്പിക്കുന്നു എന്ന് പറഞ്ഞ് ഭാര്യയുടെ പിതാവ് മൂസക്കുട്ടി ആത്മഹത്യ ചെയ്തിരുന്നു. മൂസക്കുട്ടി മകൾ നേരിടുന്ന സ്ത്രീധന പീഡന വിവരം വീഡിയോ വഴി പങ്ക് വെച്ച ശേഷം ആണ് ജീവനൊടുക്കിയത്.
ഹിബയുടെ സഹോദരൻ ഹമീദിന് എതിരെ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് അരീക്കോട് കുനിയിൽ ബന്ധു വീട്ടിൽ ഒളിവിൽ കഴിയുക ആയിരുന്ന ഹമീദിനെ പിടികൂടിയത്. ഇന്നലെ അർധ രാത്രി ആണ് നിലമ്പൂർ സിഐ ബിനു, എസ് ഐ അസൈനാർ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘം ഹമീദിനെ പിടികൂടിയത്.
