Trending

ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ അന്വേഷിച്ച് രാത്രി വീട്ടിലെത്തി; എസ്ഐയ്ക്കെതിരെ കേസ്


ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ അന്വേഷിച്ച് അദ്ദേഹത്തിന്റെ ക്വാർട്ടേഴ്സിൽ എത്തി എസ്ഐ, പൊലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി. ആലപ്പുഴ പൊലീസ് ടെലി കമ്യൂണിക്കേഷൻസ് വിഭാഗം എസ്ഐ എൻ.ആർ. സന്തോഷിനെതിരെയാണ് നോർത്ത് പൊലീസ് കേസ് എടുത്തത്.

സെപ്റ്റംബർ 18നാണ് സംഭവം. വയർലെസ് സെറ്റ് വാങ്ങുന്നതിനായി പൊലീസുകാരനെ എസ്ഐ ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഉച്ച കഴിഞ്ഞതോടെ അയച്ചു. അന്ന് രാത്രി എസ്ഐ പൊലീസുകാരന്റെ ക്വാർട്ടേഴ്സിൽ എത്തി വിളിച്ചു. ഒരു കാര്യം പറയാനുണ്ടെന്ന് അറിയിച്ചതോടെ ഭാര്യ വാതിൽ തുറന്നു. ഇതോടെ ഇയാൾ അപമപര്യാദയായി പെരുമാറുകയും ബലപ്രയോഗത്തിന് ശ്രമിക്കുകയും ചെയ്തെന്നാണ് യുവതിയുടെ പരാതി. പ്രതിയായ എസ്ഐ സന്തോഷ് ഒളിവിലാണ്.


T News

working in the field of advertising and printing

Post a Comment

Previous Post Next Post