Trending

റോഡിലെ കുഴിയിൽ വീണ് നിരവധി പേർക്ക് പരിക്കേറ്റിട്ടും അധികൃതർ കണ്ണു തുറന്നില്ല, നഷ്ടമായത് ഒരു കുടുംബത്തിൻ്റെ പ്രതീക്ഷ.


താരരശ്ശേരി: താമരശ്ശേരി -കൊയിലാണ്ടി സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം അവേലത്തെ റോഡിന് മധ്യത്തിലെ കുഴിയിൽ വീണ് പൊലിഞ്ഞത് ഒരു കുടുംബത്തിൻ്റെ പ്രതീക്ഷ.

വടകര ചെങ്ങോത്ത് വീട്ടിൽ ഹംസ, ഖൈറു ദമ്പതികളുടെ മകൻ അനീഷ് (24) ആണ് തിങ്കളാഴ്ച പുലർച്ചെ റോഡിലെ കുഴിയിൽ സ്കൂട്ടർ ചാടി തെറിച്ച് വീണ്  ചികിത്സയിലിരിക്കെ ഇന്ന്  മരിച്ചത്, അനീഷിനെ കൂടാതെ ഒരു മകൾ (അഫ്സാന) മാത്രമാണ് കുടുംബത്തിനുഉള്ളത്, കുടുംബത്തിൻ്റെ എല്ലാ പ്രതീക്ഷയും വെച്ചു പുലർത്തിയത് അനീഷിലായിരുന്നു.

അനീഷിൻ്റെ കൂടെ സ്കൂട്ടറിൽ സുഹൃത്തുമുണ്ടായിരുന്നെങ്കിലും പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു..



ഒരു വർഷത്തിലധികമായി അവേലത്ത് റോഡിൽ കുഴി രൂപപ്പെട്ടിട്ട്, ഇത് അനുദിനം വികസിച്ച് വരികയാണ്, എന്നാൽ കുഴി താൽക്കാലികമായെങ്കിലും അടക്കാൻ അധികൃതർ തയ്യാറാവാത്തതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.

മഴ പെയ്ത് റോഡിൽ വെളളം നിറഞ്ഞാൽ കുഴിയുടെ ആഴം ആർക്കും വ്യക്തമാവില്ല ,ഇങ്ങനെ ചെളിയിൽ വീണവരും നിരവധിയാണ്.

തിങ്കളാഴ്ചത്തെ അപകടത്തിന് ശേഷം നാട്ടുകാർ കുഴിയിൽ മണ്ണ് നികത്തി ടാർ വീപ്പ സ്ഥാപിച്ചെങ്കിലും, മഴയെ തുടർന്ന് വീണ്ടും പഴയപടിയായി.

കുഴിയിൽ ചാടി കൈയും, കാലും ഒടിഞ്ഞവർ നിരവധിയാണ്, രാത്രിയിൽ ഈ ഭാഗത്ത് വെളിച്ചമില്ലാത്തതും, യാതൊരു മുന്നറിയിപ്പ് ബോർഡും ഇല്ലാത്തതുമാണ് അപകടങ്ങൾ വർദ്ധിക്കാൻ കാരണം.



T News

working in the field of advertising and printing

Post a Comment

Previous Post Next Post