തിരുവനന്തപുരം കല്ലമ്പലത്ത് പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍. അയല്‍വാസികളായ സുരേഷ് ബാബു, കുമാര്‍ എന്നിവരാണ് പിടിയിലായത്. മദ്യം നല്‍കിയായിരുന്നു പീഡനശ്രമമെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു.
ശനിയാഴ്ച രാവിലെയാണ് 22 വയസുള്ള പെണ്‍കുട്ടി വീടിന് തൊട്ടടുത്ത് വച്ച് ക്രൂരമായി ഉപദ്രവിക്കപ്പെട്ടത്. അയല്‍വക്കത്തുള്ള ബന്ധുവീട്ടിലെ ശുചിമുറിയില്‍ കുളിക്കാനായി പോകുന്നതിനിടെയായിരുന്നു പീഡനശ്രമത്തിനിടെയുള്ള ആക്രമണം. കല്ലമ്പലത്തിനടുത്ത് മാവിന്‍മൂട്ടില്‍ താമസിക്കുന്ന പീഡനം ബാബു എന്ന് അറിയപ്പെടുന്ന സുരേഷ് ബാബു, മുത്താന സ്വദേശി കുമാര്‍ എന്നിവരാണ് പിടിയിലായത്. ഇരുവരെയും ഉപദ്രവം നടന്ന സ്ഥലത്തെത്തിച്ച് െതളിവെടുത്തു. പെണ്‍കുട്ടി കുളിക്കാനായെത്തിയ ബന്ധുവീട്ടില്‍ ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു പ്രതികളുടെ ആക്രമണം. ശുചിമുറിയിേലക്ക് തള്ളിയിട്ട ശേഷം കൈകാലുകള്‍ കെട്ടിയിട്ടാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ബഹളം വച്ചതോടെ തലപിടിച്ച് ചുമരിലിടിച്ചു. ഇതോടെ പെണ്‍കുട്ടിയുടെ ബോധം നഷ്ടമായി. തുടര്‍ന്ന് മദ്യം നല്‍കാനും ശ്രമിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തി. കുളിക്കാനായി പോയ പെണ്‍കുട്ടി ഏറെ നേരം കഴിഞ്ഞും മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് അമ്മ അന്വേഷിച്ചെത്തിയപ്പോഴാണ് രക്തം വാര്‍ന്ന് ബോധം കെട്ട് കിടക്കുന്നത് കണ്ടത്.
ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പ്രതികളെ തിരിച്ചറിയാനായി ആശുപത്രിയിലെത്തിച്ച് പെണ്‍കുട്ടിയെ കാണിച്ചു. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഭയന്ന് നിലവിളിച്ച പെണ്‍കുട്ടിക്ക് ബോധവും നഷ്ടമായി. വര്‍ക്കല ഡിവൈ.എസ്.പി നിയാസിന്റെ നേതൃത്വത്തിെല സംഘമാണ് ഒളിവിലായിരുന്ന പ്രതികളെ പിടിച്ചത്.
Tags:
Crime News
