Trending

ബസ്സുകൾ കേന്ദ്രീകരിച്ച് മോഷണം പെരുകുന്നു, സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട



താമരശ്ശേരി: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തിരക്കുള്ള ബസുകൾ കേന്ദ്രീകരിച്ച് മാല, മൊബൈൽ ഫോൺ മോഷണം പെരുകുന്നു.

ഇതര സംസ്ഥാന സ്ത്രീകൾ അടങ്ങുന്ന സംഘമാണ് മോഷണത്തിന് പിന്നിൽ. ഇന്ന് രാവിലെ കൊയിലാണ്ടിയിൽ നിന്നും താമരശ്ശേരിയിലേക്ക് യാത്ര ചെയ്ത സ്ത്രീയുടെ രണ്ടു പവൻ തൂക്കം വരുന്ന സ്വർണമാല നഷ്ടപ്പെട്ടിരുന്നു.

കറുത്ത്, ഉയരം കൂടിയ, കറുപ്പിനോട് സാമ്യമുള്ള ചുരിദാർ ധരിച്ച ഒരു സ്ത്രി ബാഗും തൂക്കി സീറ്റിൽ ചാരിനിന്ന് പല തവണ ശരീരത്തിൽ സ്പർശിച്ചതായി യാത്രക്കാരി പറഞ്ഞു.ഇവർ ബാലുശ്ശേരി വട്ടോളി സ്റ്റോപ്പിൽ ഇറങ്ങുകയും ചെയ്തിരുന്നു. താമരശ്ശേരിയിൽ എത്തിയ ശേഷമാണ് മാല നഷ്ടപ്പെട്ട വിവരം ഉടമ അറിഞ്ഞത്.

സമാന രൂപത്തിൽ  സീറ്റുകളിൽ ചാരി നിന്നവരാണ് പല ഭാഗത്ത് നിന്നും മോഷണം നടത്തിയത്.
അതിനാൽ ഇത്തരത്തിൽ സീറ്റിൽ ചാരി നിന്ന് ശരീരത്തിൽ ബാഗുകൊണ്ടോ, കൈ കൊണ്ടോ സ്പർശിക്കുകയോ, സംശയം തോന്നുകയോ ചെയ്യുന്നെങ്കിൽ സ്വർണാഭരണവും, ബാഗുകളിലും, പേഴ്സുകളിലും സൂക്ഷിക്കുന്ന മൊബൈൽ ഫോണുകളും പ്രത്യേകം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. മോഷ്ടാക്കൾ കൈയിൽ സാക്ഷിക്കുന്ന ചെറിയ കട്ടർ ഉപയോഗിച്ച് വളരെ തന്ത്രപൂർവമാണ്  ആഭരണങ്ങൾ പൊട്ടിക്കുന്നത്, പല സമയത്തും ഒന്നിലധികം പേർ ചേർന്നാണ് യാത്ര ചെയ്യുന്നത്.

അതിനാൽ ബസ്സിൽ യാത്ര ചെയ്യുന്നവർ വിലപിടിപ്പുള്ള ആഭരണങ്ങൾ ധരിക്കാതിരിക്കുകയോ*, അല്ലെങ്കിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുകയോ ചെയ്യണം. 

T News

working in the field of advertising and printing

Post a Comment

Previous Post Next Post