സംസ്ഥാനത്ത് റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികളും അഭിപ്രായങ്ങളും ജനങ്ങൾക്ക് ഇനി മുതൽ ഫോണിൽ വിളിച്ചു പറയാം. ഇതിനായി തിരുവനന്തപുരത്ത് വകുപ്പിന്റെ പ്രത്യേക കോൾ സെന്റർ പ്രവര്‍ത്തനം ആരംഭിക്കും. നമ്പർ: 1800 42 552 55
രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് കോൾ സെൻ്ററിൻ്റെ സൗകര്യം ലഭിക്കും. കോൾ എടുക്കുന്ന ഉദ്യോഗസ്ഥർക്ക് പരിഹാരം കണ്ടെത്താൻ സാധിക്കുന്നവ ആണെങ്കിൽ അങ്ങനെയും അല്ലെങ്കിൽ ഫോൺ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയും പരിഹാരം നിർദേശിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു.
വിളിക്കുമ്പോൾ ഉടൻ പരിഹാരം ലഭിക്കാത്തവ എങ്കിൽ 48 മണിക്കൂറിനുള്ളിൽ ഈ പരാതിയുടെ കാൾ റെക്കോർഡ് ചെയ്ത് പരിശോധിച്ചു മറുപടി നൽകും.
Tags:
Latest News
