Trending

മധ്യവയസ്ക്കനെ കുത്തി കൊലപ്പെടുത്തന്‍ ശ്രമിച്ച സഹോദരി പുത്രനായ യുവാവ് പോലീസ് പിടിയിൽ


പാരിപ്പള്ളി : മധ്യവയസ്ക്കനെ കുത്തി കൊലപ്പെടുത്തന്‍ ശ്രമിച്ച സഹോദരി പുത്രനായ യുവാവ് പോലീസ് പിടിയിലായി.
 കല്ലുവാതുക്കല്‍ കുന്നുപുറം ചരുവിള പുത്തന്‍ വീട്ടില്‍ അനന്തകുമാര്‍ (23) ആണ് പാരിപ്പളളി പോലീസിന്‍റെ പിടിയിലായത്.
     അനന്തകുമാറിന്‍റെ അമ്മ ഉഷയുടെ സഹോദരനായ പാമ്പുറം സ്വദേശി ഉണ്ണിക്കാണ് കുത്തേറ്റത്.
     കൂട്ടുകാരുമായി ചേര്‍ന്നുളള പ്രതിയുടെ മദ്യപാനം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച ഇയാള്‍ അമ്മുമ്മ ഗോമതിയെ സുഹൃത്തുകളുമായി ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു.
     ഗോമതിയുടെ പരാതിയില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത ഇയാളും സുഹൃത്തുകളും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ നിന്നും വിട്ടയച്ചു,
       അമ്മയെ അടിച്ചതിനെപ്പറ്റി അന്വേഷിക്കാന്‍ എത്തിയ അമ്മാവനായ ഉണ്ണിയുമായി ഇയ്യാൾ  വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
     തുടര്‍ന്ന് കൈവശം കരുതിയിരുന്ന കത്തി എടുത്ത് അമ്മാവന്‍റെ നെഞ്ചില്‍ കുത്തി ആഴത്തില്‍ മുറിവേൽപ്പിച്ച  ഇയ്യാളെ  പോലീസ്  സംഭവ സ്ഥലത്ത് നിന്നും പിടികൂടി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post