താമരശ്ശേരി: കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്ഡിപിഐ താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അണ്ടോണ, തച്ചംപൊയിൽ, വാടിക്കൽ എന്നീ പ്രദേശങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ കോലവും കത്തിച്ചു. പരിപാടിയിൽ ജാഫർ പരപ്പൻപൊയിൽ, കരീം അണ്ടോണ, അലി പരപ്പൻപൊയിൽ, നൗഫൽ വാടിക്കൽ, ഫവാസ്, നിസാർ, കബീർ ഈർ പ്പോണ അഫ്സൽ സി എൽ ടി, കബീർ ചാലക്കര, ഉബൈദ് കോരങ്ങാട്, സിറാജ് തച്ചംപൊയിൽ, ഉമേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
Local News
