"സാവനി 2021''
ഓൺലൈൻ കലോത്സവത്തിന് തുടക്കം.
താമരശ്ശേരി:ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിലായി നടക്കുന്ന താമരശ്ശേരി ജിവിഎച്ച്എസ്എസ് സ്കൂൾ കലോത്സവം "സാവനി - 2021" ഓൺലൈൻ കലോത്സവത്തിന് തുടക്കമായി.
കലോത്സവം പിന്നണി ഗായകൻ സൂരജ് സന്തോഷ് ഉദ്നംഘാടനം നിർവ്വഹിച്ചു.
സിനിമാതാരം നൂറിൻ ഷെരീഫ് മുഖ്യാതിഥിയായി. വാർഡ് മെമ്പർ ഫസീല ഹബീബ് മുഖ്യപ്രഭാഷണം നടത്തി.
പി ടി എ പ്രസിഡണ്ട് പി എം അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എച്ച് എം ജ്യോതി മാനോത്ത് സ്വാഗതവും ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ഇൻചാർജ് ബിന്ദു വി ജോർജ് ആശംസയും ഡെപ്യൂട്ടി HM മുഹമ്മദ് ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു.
ജനറൽ കൺവീനർ രഹന ടീച്ചർ ജോ:കൺവീനർ ഉല്ലാസ് മാസ്റ്റർ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകുന്നു .ഗാന്ധിജയന്തി ദിനത്തിൻറെ ഭാഗമായുള്ള വീഡിയോ പ്രദർശനവും നടന്നു.
ഓൺലൈനായി നടക്കുന്ന കലോത്സവത്തിൽകുട്ടികളുടെ വിവിധ കലാപരിപാടികൾ രണ്ട് ദിവസങ്ങളിലായി നടക്കുന്നു..
Tags:
Latest News
