Trending

മോന്‍സണിനെതിരെ വീണ്ടും പീഡന കേസ്; ക്രൈം ബ്രാഞ്ചിന് പരാതി നല്‍കി മുന്‍ ജീവനക്കാരി


കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില പ്രതി മോൻസൺ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. മോൻസണിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവതിയാണ് ക്രൈംബ്രാഞ്ചിന് പരാതി നൽകിയത്.

മോൻസണിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ മോൻസൺ പീഡിപ്പിച്ചു എന്നതാണ് പരാതി. പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. യുവതിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.

മോൻസൺ തന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പെൺകുട്ടികളെ ലൈഗികമായി പീഡിപ്പിച്ചിരുന്നു എന്ന പരാതി നേരത്തെയും ഉയർന്നിരുന്നു. സ്ഥാപനത്തിലെ മാനേജർമാർ ഉൾപ്പെടയുള്ളവർ ഇക്കാര്യം വെളപ്പെടുത്തിയിരുന്നു.

നേരത്തെ പോക്സോ കേസ് രജിസ്റ്റർ ചെയ്തതിന് സമാനമായി തന്നെയാണ് ഇപ്പോൾ മറ്റൊരു യുവതി കൂടെ ഇത്തരത്തിലുള്ള പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post