താമരശ്ശേരി : ഉപരി പഠന ത്തിന് അർഹത നേടിയ മുഴുവൻ വിദ്യാർത്ഥി കൾക്കും ആവശ്യമായ പ്ലസ് വൺ, ഡിഗ്രി സീറ്റുകൾ ഉറപ്പാക്കുക,
കോഴിക്കോട് ജില്ലയോടുള്ള വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കുക,മലബാറിന്റെ സമഗ്ര പുരോഗതിക്ക്
കോഴിക്കോട് സെക്രട്ടറിയേറ്റ് അനക്സ് അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ കൊടുവള്ളി മണ്ഡലം കമ്മിറ്റി താമരശ്ശേരിയിൽ താലൂക്ക് ഓഫീസ് ധർണ്ണ സംഘടിപ്പിച്ചു.ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി ഉൽഘാടനം ചെയ്തു .മണ്ഡലം പ്രസിഡന്റ് സലീം കാരാടി അധ്യക്ഷനായി.ടിപി മുഹമ്മദ്, കെ.കെ ഫൗസിയ,സിപി ബഷീർ,ഇ.നാസർ,സിറാജ് തച്ചംപൊയിൽ എന്നിവർ സംസാരിച്ചു.
Tags:
Latest News
