ബത്തേരി:മുത്തങ്ങ എക്‌സൈസ് ചെക് പോസ്റ്റില്‍ എക്‌സൈസ് ചെക് പോസ്റ്റ് ഇന്‍സ്‌പെക്ടര്‍ വി.ആര്‍ ജനാര്‍ദ്ധനനും സംഘവും നടത്തിയ പരിശോധനയില്‍ ബംഗളൂരില്‍ നിന്നും മലപ്പുറത്തേക്ക് കാറില്‍ കടത്തുകയായിരുന്ന 4.5 കിലോ കഞ്ചാവ് പിടികൂടി.
കഞ്ചാവ് കടത്തിയ കോഴിക്കോട് ഫറോക്ക് കോട്ടപ്പാടം കാഞ്ഞിരത്തില്‍ അല്‍ത്താഫ് (24), മലപ്പുറം കൊണ്ടോട്ടി തുറക്കല്‍ ഉള്ളാടന്‍ വീട്ടില്‍ അഫ്‌ലാബ് (25), കോഴിക്കോട് ഫറോക്ക് രാമനാട്ടുകര വെള്ളാശ്ശേരി താഴെ മാളിയേക്കല്‍ വീട്ടില്‍ അഫ്‌നാസ്(23)എന്നിവരെ അറസ്റ്റ് ചെയ്തു.
കഞ്ചാവ് കടത്തിയ കെ.എല്‍ 52 ക്യു 4170 സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തു. പ്രിവന്റീവ് ഓഫീസര്‍മാരായ പി.ഷാജി, സജീവന്‍ തരീപ്പ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ചന്തു, അനില്‍കുമാര്‍ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.
Tags:
Crime News
