തിരുവനന്തപുരം: പൊലീസിന് നേരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പേട്ട പൊലീസ് പിടികൂടി. 20 കേസുകളിൽ പ്രതിയായ കൊച്ചുവേളി സ്വദേശി അനിൽ കുമാറിനെയാണ് പൊലീസ് സാഹസികമായി പിടികൂടിയത്.
പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയും അനിൽ ബോംബെറിഞ്ഞു.
നിരവധി കേസുകളിലെ പ്രതിയാണ് ജാങ്കോ കുമാർ എന്ന് വിളിക്കുന്ന അനിൽ കുമാറിനെയാണ് പൊലീസ് പിടികൂടിയത്. വധശ്രമ കേസുകള്‍പ്പെടെ കേസിലെ പ്രതിയായ അനിൽ കുമാറിനെ ഒരു മാസം മുമ്പ് പേട്ട പൊലീസ് പിടികൂടാൻ പോയപ്പോഴാണ് ആദ്യം ബോംബാക്രമണം ഉണ്ടായത്.
ബോംബേറിൽ ഒരു പൊലീസുകാരന്‍റെ കേള്‍വി ശക്തി നഷ്ടമായി. ഈ കേസിൽ പിടികൂടിയ അനിൽ കുമാർ ഈ മാസം ജയിലിൽ നിന്നുമിറങ്ങിയിരുന്നു.
കരമനയിൽ കഴിഞ്ഞ ദിവസം ആയുധം കാട്ടി ഭീകരന്തീരം സൃഷ്ടിക്കാണെന്ന വിവരത്തെ തുടർന്ന് എസ്ഐ രതീഷിന്‍റെ നേതൃത്വത്തിലെത്തി പൊലീസ് സംഘത്തിന് നേരെയും അനിൽകുമാർ ബോംബെറിഞ്ഞു.
Tags:
Latest News
