ഖദീജയെ ത്വലാഖ് ചൊല്ലി വിവാഹ മോചനത്തിന് പരീത് ശ്രമിച്ചിരുന്നു. ഇതിനെതിരെ ഖദീജ കോടതിയെ സമീപിക്കുകയും ഏറെ നാളെത്തെ നിയമപോരാട്ടത്തിനൊടുവില്‍ കോടതിയില്‍ നിന്ന് അനുകൂല വിധി നേടുകയും ചെയ്തിരുന്നു. ഇതില്‍ പക തോന്നിയ പരീത് അവരെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഖദീജ പൊലീസിലും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.
ഈ പരാതിക്ക് പിന്നാലെയാണ് വീട്ടമ്മക്കുനേരെ ആക്രമണം ഉണ്ടായത്. ഖദീജയെ ഇരുമ്പ് വടി കൊണ്ട് അടിച്ച് അവശനിലയിലാക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
