Trending

ഹോമിയോ ഹോസ്പിറ്റൽ യാഥാർത്ഥ്യമാവുന്നു.



താമരശ്ശേരി:പരപ്പൻ പൊയിൽ പ്രദേശത്ത് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന താമരശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ ഹോമിയോ ഡിസ്പൻസറിക്ക് കെട്ടിടമാവുന്നു.

കെട്ടിടം  നിർമിക്കുന്നതിനാവശ്യമായ സ്ഥലം പരപ്പൻ പൊയിൽ നയറ പെട്രോൾ പമ്പ് ഉടമകളായ സി.കെ. മാമുവും കുടുംബവുമാണ് സംഭാവനയായി നൽകിയത്. 10 സെന്റ് ഭൂമിയുടെ രേഖ കൈമാറൽ ചടങ്ങ്  പരപ്പൻ പൊയിൽ നുസ്റത്ത് സെന്ററിൽ വെച്ച് നടന്നു. താമരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖദീജ സത്താറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നയറ പെട്രോൾ പമ്പിന്റെ ഉടമ സി.കെ. മാമു ഹാജിയും കുടുംബവും താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ജെ.ടി അബ്ദുറമാൻ മാസ്റ്റർക്ക് രേഖ കൈമാറി. പ്രസ്തുത ചടങ്ങിൽ അഷ്റഫ് മാസ്റ്റർ (ബ്ലോക്ക് മെമ്പർ ) പി.സി.അബ്ദുൽ അസീസ് ( വാർഡ് മെമ്പർ )
എ.പി.ഉസ്സയിൻ, വത്സൻ മേടോത്ത്, എ.പി. മൂസ്സ സാഹിബ്, ഹാഫിസുറഹ്മാൻ , സുൽഫി കാരാടി , പി.ഗോപാലൻ, ഡോ. മോഹൻ കുമാർ , എം.പി മൂസ്സ മാസ്‌റ്റർ, റഷീദ് പാറോയി,മുഹ്സിൻ , മെമ്പർമാരായ മഞ്ജിത കുറ്റിയാക്കിൽ, സൗദ ബീവി, ബുഷ്റ ഷംസിത ഷാഫി, റംല കാദർ, ആർഷ്യ ആയിശ, മുൻ മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അന്മത് കോയ ഹാജി , നയറ പമ്പ് ഉടമ സി.കെ. മാമുഹാജി, പി.പി. സാലിഹ് എന്നിവർ ആശംസ പ്രസംഗം നടത്തി വികസന സ്റ്റാന്റിംഗ് ചെയർമാൻ എം.ടി. അയ്യൂബ് ഖാൻ  സ്വാഗതവും  മെമ്പർ അനിൽ  മാസ്റ്റർ നന്ദിയും പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post