Trending

വീടിനകത്ത് കാട്ടുപന്നികളുടെ പരാക്രമം


താമരശ്ശേരി: കട്ടിപ്പാറ പുലോട് ബാർബർ തൊഴിലാളിയായ ജാഫറിൻ്റെ വീട്ടിലാണ് പന്നികളുടെ പരാക്രമം.

വാതിൽ തുറന്നിട്ട അവസരത്തിൽ കാട്ടുപന്നികൾ വീടിനകത്ത് കയറി സോഫയും, ബെഡും കുത്തി കീറി നശിപ്പിച്ചു.

വീട്ടിലുണ്ടായിരുന്ന മൂന്നു കുട്ടികൾ കോണിപ്പടി കയറി മുകൾ ഭാഗത്തേക്ക് പോകുകയും, അയൽക്കാരൻ സമയോചിതമായി ഇടപെടുകയും ചെയ്തതു കാരണം കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഇന്നലെ രാത്രിയായിരുന്നു സംഭവം, വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി, നാശനഷ്ടങ്ങൾ വിലയിരുത്തു.

പൂലോട്, ചോയിയോട് ഭാഗങ്ങളിൽ കാട്ടുപന്നികളുടെ ശല്യം അതിരൂക്ഷമാണ്.കൂട്ടമായി എത്തുന്ന പന്നികൾ കാർഷിക വിളകൾ നശിപ്പിക്കുന്നതിനു പുറമെ ജീവനും ഭീഷണിയായിരിക്കുകയാണ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post