Trending

ചിറയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു


വടകരയിൽ നവീകരിച്ച ചിറയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മടപ്പിലാവിൽ ഓണിയപ്പറമ്പത്ത് ജിജിൻ ആണ് മുങ്ങി മരിച്ചത്. നാലര മണിയോടെയാണ് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടയിൽ ജിജിൻ ചിറയിൽ മുങ്ങിയത്.

ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് എട്ട് മണിയോടെ ജിജിനെ കണ്ടെത്താൻ കഴിഞ്ഞത്. ജിജിൻ നിർമ്മാണ തൊഴിലാളിയാണ്.വിദേശത്ത് ജോലി ചെയ്ത ശേഷം ഏതാനും മാസം മുമ്പാണ് ജിജിൻ നാട്ടിലെത്തിയത്.

വൈകുന്നേരം നാലര മണിയോടെ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടയിലാണ് ജിജിൻ ചിറയിൽ മുങ്ങിപ്പോയത്. കരയിൽ നിന്ന് വെള്ളത്തിലേക്ക് ചാടിയ ജിജിൻ പിന്നീട് പൊങ്ങിയില്ല. നാട്ടുകാരും ചിറയിൽ കുളിക്കാനും നീന്താനും എത്തിയവരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ ആയില്ല. പിന്നീട് ഫയർഫോഴ്സ് തിരച്ചിൽ നടത്തുകയായിരുന്നു. കഴിഞ്ഞ വർഷം ചിറ നവീകരണ പ്രവൃത്തി തുടങ്ങിയിരുന്നു. ഒരു കോടി രൂപ ചിലവഴിച്ചാണ് നവീകരണം നടത്തിയത്. ഇതിന് ശേഷം ചിറയുടെ ആഴം വർധിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post