Trending

സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീടിന് കേടുപാട്.


താമരശ്ശേരി: വാടിക്കൽ വീടിന്റെ കോൺഗ്രീറ്റ് സംരക്ഷണ ഭിത്തി ഇടഞ്ഞു വീണതുമൂലം സമീപവാസി  ബഷീറിന്റെ വീടിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. 

സ്ഥലമുടമ ഗംഗാധരൻ്റ വീടും തകർച്ചാ ഭീഷണി നേരിടുകയാണ്. വിവരമറിഞ്ഞ് നരിക്കുനി ഫയർ സ്റ്റേഷൻ ഓഫീസർ ജയപ്രകാശിൻ്റെ നേതൃത്വത്തിൽ രണ്ട് യൂനിറ്റ് ഫയർ& റസ്ക്യൂസ് സംഘം സ്ഥലത്തെത്തി.

അവരുടെ നിർദ്ദേശപ്രകാരം ഇരു വീട്ടുകാരേയും രാത്രി തന്നെ മാറ്റിപ്പാർപ്പിച്ച് വേണ്ട  മുൻകരുതലുകൾ സ്വീകരിച്ചു. പി.വി കലാം, വത്സൻ മേടോത്ത്,കെ.പി ശിവദാസൻ, പൊയിൽ ശിഹാബ്, എൻ.പി വിജയൻ,കെ.സി .ഗോപാലൻ ,പുളിയാറക്കൽ റസാഖ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post