Trending

മരിച്ചുകിടക്കുന്ന കുട്ടിയെ ചൂണ്ടി അഭിനയമാണെന്ന് അധ്യാപകന്‍; രാജസ്ഥാനില്‍ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയെ അടിച്ചുകൊന്നു


രാജസ്ഥാനില്‍ ഹോവര്‍ക്ക് ചെയ്തില്ലെന്ന് ആരോപിച്ച് ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ചുരു ജില്ലയിലെ സലാസര്‍ ഗ്രാമത്തിലാണ് സംഭവം. സ്വകാര്യ സ്കൂള്‍ അധ്യപകനായ മനോജ് കുമാറാണ് പതിമൂന്നുകാരനെ കൊലപ്പെടുത്തിയത്. അധ്യാപകനെ സാലസാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

അധ്യാപകന്‍ ഇതിന് മുന്‍പും തന്നെ മര്‍ദിച്ചതായി കുട്ടി പരാതിപ്പെട്ടിട്ടുണ്ടെന്ന് പിതാവ് ഓംപ്രകാശ് ഇന്ത്യാ ടുഡേയോട് പറഞ്ഞു. സംഭവദിവസം (ഒക്ടോബര്‍ 20) രാവിലെ 9:15 ഓടെ മനോജ് കുമാര്‍ ഓംപ്രകാശിനെ വിളിച്ച് മകന്‍ തലചുറ്റിവീണെന്നും കൊണ്ടുപോകണമെന്നും അറിയിക്കുകയായിരുന്നു. അവനെ നിങ്ങള്‍ അടിച്ചുകൊന്നോ എന്ന് ചോദിച്ചപ്പോള്‍ കുട്ടി മരിച്ചതായി അഭിനയിക്കുന്നുണ്ടെന്നായിരുന്നു അധ്യാപകന്റെ മറുപടിയെന്നും പിതാവ് പറയുന്നു

പിന്നാലെ ഓംപ്രകാശ് സ്‌കൂളിലെത്തിയപ്പോളേക്കും കുട്ടിയുടെ അമ്മ സ്ഥലത്തുണ്ടായിരുന്നു. ചുറ്റും മറ്റ് കുട്ടികള്‍ ഭയപ്പെട്ട് നില്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ കുട്ടി മരണപ്പെട്ടിരുന്നെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. പിതാവ് ഓംപ്രകാശിന്റെ പരാതിയില്‍ അധ്യാപകനെതിരെ കൊലപാതകകുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി സാലസാര്‍ എസ്എച്ച്ഒ സന്ദീപ് വിഷ്നോയ് അറിയിച്ചു. കുട്ടിയെ അധ്യാപകന്‍ വടികൊണ്ട് അടിച്ചെന്നും നിലത്തുവീണപ്പോള്‍ ചവിട്ടുകയും മര്‍ദിക്കുകയും ചെയ്‌തെന്നും സഹപാഠികള്‍ മൊഴി നല്‍കി.


T News

working in the field of advertising and printing

Post a Comment

Previous Post Next Post